ഉരുൾ മരവും ഉരുപ്പടികളും തമ്മിലുള്ള വ്യത്യാസം
ഒരു വീടുപണിയിലെ ആദ്യ ഘട്ടമരപ്പണിക്ക് പ്രധാനമായും കട്ടിള - ജനൽ എന്നിവയ്ക്കാവശ്യമായ ഘന ഉരുപ്പടികളാണ് വേണ്ടി വരിക.. സ്വാഭാവികമായും ഇത് ലഭിക്കും വിധത്തിൽ വണ്ണമുള്ള ഉരുൾമരം തെരഞ്ഞെടുത്താൽ മാത്രമെ നമുക്ക് യോജിച്ച ഉരുപ്പടികൾ ആവശ്യമായ അളവിൽ ലഭ്യമാകുകയുള്ളു. നമ്മൾ വാങ്ങിയ ഉരുൾമരത്തിൽ നിന്നും കട്ടിളയുടെ സൈസിൽ ലഭിക്കാത്ത ഭാഗങ്ങൾ നമുക്ക് ഡോറുകളുടെയും ജനൽപാളികൾക്കുമാവശ്യമായ ചട്ടങ്ങളായി റീസൈസ് ചെയ്ത് പ്രയോജനപ്പെടുത്താവുന്നതാണ് നാം ഉരുൾമരം ഒഴിവാക്കി ഉരുപ്പടികളായി മരം വാങ്ങിയാൽ ഈ വിധത്തിലുള്ള റീസൈസ് ചെയ്തു കൊണ്ടുള്ള പുനരുപയോഗമൊന്നും സാധ്യമാകില്ല എന്നു മാത്രമല്ല ഉരുപ്പടിയായി വാങ്ങുമ്പോൾ കൂടിയ വിലയും നൽകേണ്ടിവരും മരം റീസൈസ് ചെയ്തുപയോഗിക്കുമ്പോൾ അതിലൂടെ സാമ്പത്തിക നേട്ടം മാത്രമല്ല വാങ്ങുന്ന ഉൽപന്നം വേസ്റ്റേജ് ലഘൂകരിച്ച് ഏതാണ്ട് 80 ശതമാനത്തിൽ കൂടുതൽ ഉപയോഗം സാധ്യമാക്കാൻ സാധിക്കും എന്നതാണ്. ഇതു മാത്രമല്ല പ്രശ്നം, തീരെ വണ്ണം കുറഞ്ഞ കൊമ്പുകൾ വരെ ഉരുപ്പടികളാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കിവയ്ക്കാൻ സാധ്യതയുണ്ട് അതു കൊണ്ട് വളരെ സൂക്ഷ്മതയോടെ തെരഞ്ഞെടുത്തില്ല എങ്കിൽ വാങ്ങുന്ന പീസുകൾ വളഞ്ഞ് ഉപയോഗയോഗ്യമല്ലാതെയാകാൻ സാധ്യതയുണ്ട് ഇതും നമുക്ക് സാമ്പത്തിക നഷ്ടം വരുത്തി വക്കും. നമ്മുടെ ആവശ്യത്തിന് എത്ര ഉരുപ്പടികൾ വേണമെന്നും എത്ര ക്യുബിക് ഉരുൾമരം വാങ്ങിയാൽ ആവശ്യമായ ഉരുപ്പടി ലഭിക്കും എന്നീ കാര്യങ്ങളെക്കുറിച്ച് നമ്മുടെ കാർപ്പെന്ററിൽ നിന്നും വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം ബജറ്റിനിണങ്ങിയ ഉരുൾമരം തെരഞ്ഞെടുത്ത് അറുത്ത് ഉരുപ്പടിയാക്കി പണിക്കുപയോഗിക്കുന്നതാണ് മുടക്കുന്നതുകയ്ക്ക് മൂല്യം ലഭിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം.
ലാഭകരമാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്തണമെങ്കിൽ മരം വീടുപണിക്ക് ഉപയോഗപ്പെടുത്തുന്ന രീതി അറിഞ്ഞിരിക്കണം.