Blog

വീടു നിർമ്മാണത്തിൽ എല്ലാവരും കൂടുതൽ തുക ചെലവഴിക്കുന്ന Section ഏതെന്നറിയുമോ?

വീടു നിർമ്മാണത്തിൽ എല്ലാവരും കൂടുതൽ തുക ചെലവഴിക്കുന്ന ഒരു segment ആണ് കിച്ചൻ ഉൾപ്പെടെയുള്ള ഇന്റീരിയർ വർക്കുകൾ. വളരെയധികം തുക ചെലവഴിച്ച് wood substitute material കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റീരിയറുകൾ അഞ്ചോ ആറോ വർഷത്തിനകം മെയിന്റനൻസാകാറുമുണ്ട് , ചിലയവസരങ്ങളിൽ പൂർണ്ണമായും മാറ്റി പണിയേണ്ടുന്ന അവസ്ഥ വരുന്നതായും കണ്ടുവരുന്നുണ്ട്. വലിയൊരു തുക ലോൺ എടുത്തിട്ടൊക്കെയാണ് മിക്കവാറും പേർ വീടെന്ന സ്വപനം സാക്ഷാത്കകരിക്കുന്നത് , അങ്ങനെയിരിക്കെ വീടുപണി കഴിഞ്ഞ് അല്പ കാലം കഴിയുമ്പോഴേയ്ക്കും റീപ്ലേസ് വർക്കുകൾ വരുന്ന പക്ഷം അത് ഒരു സാമ്പത്തികമായുള്ള ആഘാതം സൃഷ്ടിക്കും എന്നത് വ്യക്തമാണ്. ഈ അവസ്ഥ ഒഴിവാക്കാൻ സാധിക്കില്ലേ ?... നാം മനസുവച്ചാൽ തീർച്ചയായും സാധിക്കും. വീടുപണി സമയത്ത് മിക്കവാറും എല്ലാവരിലും ഒരു അനുകരണവാസന കണ്ടുവരാറുണ്ട്. നമ്മുടെ ബന്ധുക്കളുടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ വീടുകളിൽ ഏതു തരത്തിലാണ് ഇന്റീരിയറുകളും കിച്ചനും ചെയ്ത് വച്ചിട്ടുള്ളത് എന്നു നോക്കി അത് പകർത്തുന്ന ഒരു രീതിയാണിത്. ഇതു പാടെ ഒഴിവാക്കണം. നമ്മുടെ വീടിന് യോജിച്ചതെന്താണ് ? നമ്മുടെ ആവശ്യങ്ങളുമായി ചേർന്നു നിൽക്കുന്ന രീതികളെന്താണ് എന്നെല്ലാം മനസ്സിലാക്കിക്കൊണ്ട് നാം ഒരു തീരുമാനമെടുക്കുക എന്നതാണ് ആദ്യപടി. അടുത്തതായി wood substitute കൾ പരമാവധി ഒഴിവാക്കിക്കൊണ്ട് തീർത്തും പ്രകൃതിദത്തമായ മരം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്റീരിയറുകൾ, കിച്ചൻ മുതലായവ ചെയ്തെടുക്കാനുള്ള വിശദമായ ഒരു രൂപരേഖ നിങ്ങളുടെ കാർപെന്ററുടെ സഹായത്തോടെ തയ്യാറാക്കുക എന്നുള്ളതാണ്. ഒരുപാടു വില കൂടിയ ഇനം മരങ്ങൾ ഇതിനായി വാങ്ങണം എന്ന് യാതൊരു നിർബന്ധവുമില്ല കബോർഡ് വർക്കുകൾക്ക് അനുയോജ്യമായ നിരവധി ഇനം മരങ്ങളുണ്ട് അതും നമ്മുടെ ബജറ്റിനിണങ്ങിയത്. അക്കാര്യങ്ങളെക്കുറിച്ച് വിശദമായി അടുത്ത chapter ൽ വിശദമാക്കാം by Saju T Madhavan


നമ്മുടെ വീടിന് ഏറ്റവും യോജിച്ചതെന്താണ്, നമ്മുടെ ആവശ്യങ്ങളുമായി ചേർന്നു നിൽക്കുന്ന രീതികളെന്താണ്, എന്നെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് നാം പ്രവർത്തിക്കേണ്ടതുണ്ട്.

Share

If you have any wood work ...

Simply call our 24 hour emergecny number.

†91 9947624671 , †91 9446608178 +(91)7012028797