Blog

വൃക്ഷങ്ങളുടെ കലകൾക്കിടയിലുള്ള Moisture content കുറച്ച് കൊണ്ടുവരുന്ന പ്രക്രിയയാണ് സീസണിംഗ്.

ഏറ്റവും ലളിതമായി പറഞ്ഞാൽ, സീസണിംഗ് എന്നത് , വൃക്ഷങ്ങളുടെ കലകൾക്കുള്ളിലുള്ള Moisture content നെ കുറച്ചു കൊണ്ടുവരുന്ന പ്രക്രിയയാണ്. നാം വീടു പണിക്കു പയോഗിക്കുന്ന മര ഉരുപ്പടികളിലെ Moisture content ഉം നമ്മുടെ അന്തരീക്ഷത്തിലെ Moisture content ന്റെ തോതും തുല്യനിലയിലാണെങ്കിൽ കാലാവസ്ഥാ വ്യതിയാനമനുസരിച്ച് മരുപ്പടികൾക്കുണ്ടാകാനിടയുള്ള സങ്കോചവികാസങ്ങൾ ഏറ്റവും ചുരുങ്ങിയ തോതിലെ സംഭവിക്കുകയുള്ളു. ഇത് മരത്തിന്റെ നിർമ്മിതികളുടെ long life ന് ഉത്തമമാണ്. സീസണിംഗ് പ്രധാനമായും മൂന്ന് തരത്തിലുണ്ട്. 1. Natural seasoning or air seasoning 2. Artificial seasoning or kiln seasoning 3. Combined air and kiln seasoning Natural seasoning ---. വായു സഞ്ചാരം ഉറപ്പുവരുത്തിക്കൊണ്ട് അടുക്കി വച്ചിട്ടുള്ള മര ഉരുപ്പടികൾ സാധാരണ അന്തരീക്ഷതാപനിലയിൽ ഉണങ്ങാനനുവദിക്കുന്ന രീതിയാണിത് ഔട്ട്ഡോർ . ഉപയോഗത്തിനുള്ള മരുപ്പടികൾ ഇത്തരത്തിൽ നാച്വറൽ സീസണിംഗിന് വിധേയമാക്കുന്നത്് ഏറ്റവും നല്ലതാണ്. Artificial seasoning ----- ഈ തരത്തിലുള്ള സീസസിംഗിൽ ഉരുപ്പടികൾ അടുക്കുന്നത് അതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കണ്ടെയ്നനറുകളിലാണ് .kiln എന്നാണ് ഇതിനെ വിളിക്കുന്നത് ഇതിനകത്തെ heat ഉം humidity യും നിയന്ത്രണവിധേയമാക്കിക്കൊണ്ടാണ് സീസണിംഗ്് സാധ്യമാക്കുന്നത് Combined air and kiln seasoning ----- പേരു സൂചിപ്പിക്കും പോലെ തന്നെ ആദ്യം പറഞ്ഞ രണ്ടു രീതികളുടെയും ഒരു combination ആണിത്. ഏകദേശം രണ്ടോ മൂന്നോ മാസക്കാലം എയർ സീസണിംഗിന്് വിധേയമാക്കിയ ഉരുപ്പടികൾ പിന്നീട് പ്രത്യേക ചേംബറിലേക്ക് മാറ്റി കിൻസീസണിംഗിന് വിധേയമാക്കുന്നു അതിലൂടെ ഉരുപ്പടികളുടെ cell wall ൽ അവശേഷിക്കുന്ന combined Moisture കൂടി നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.


നാം ഉപയോഗിക്കുന്ന ഉരുപ്പടികളിലെ Moisture content ഉം അന്തരീക്ഷത്തിലുള്ള Moisture content ന്റെ തോതും തുല്യനിലയിലായിരിക്കണം.

Share

If you have any wood work ...

Simply call our 24 hour emergecny number.

†91 9947624671 , †91 9446608178 +(91)7012028797