Blog

നമ്മുടെ ബജറ്റിനിണങ്ങിയ വസ്തുക്കളിൽ നാം തൃപ്തരായേ തീരൂ...

. കഴിഞ്ഞ ബ്ലോഗിൽ നാം വിശകലനം ചെയ്തത് Home interior work ൽ reasonable budget carpentry സാധ്യമാണോ എന്നുള്ളതായിരുന്നു സാധ്യമാണ് എന്ന് നിങ്ങൾക്ക് ബോധ്യമായിക്കാണും . ഇനി അതിനായി ഏതു തരം രീതികൾ അവലംബിച്ചാൽ നന്നായിരിക്കും എന്ന് നോക്കാം. വീടുകളുടെ ഇന്റീരിയർ വർക്കുകൾ ചെയ്യാനായി പ്രധാനമായും മൂന്നു വിധത്തിലുള്ള രീതികളാണ് അവലംബിക്കാറുള്ളത്. മുഴുവൻ വർക്കുകളും മരം ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന രീതിയാണ് ഒന്നാമത്തേത്. രണ്ടാമത്തെ രീതി വാർഡ് റോബുകളുടെ കാബിനറ്റ് വർക്കുകൾ ready to use ഷീറ്റുകൾ കൊണ്ട് ചെയ്തതിനു ശേഷം അതിന്റെ ഷട്ടർ വർക്കുകൾ മരത്തിൽ ചെയ്തെടുക്കുന്നതാണ്. മൂന്നാമത്തെ രീതിയാകട്ടെ ഫെറോസ്ലാബു പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് അലമാരകൾ തീർത്തതിന് ശേഷം ഫേസ് വർക്കുകൾ മരത്തിൽ ചെയ്യുക എന്നുള്ളതാണ്. ഒരു വർക്കിനെ സംബന്ധിച്ചുള്ള reasonable ബജറ്റ് എന്നു പറയുന്നത് അത് ചെയ്യുന്ന വ്യക്തികളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നതുകൊണ്ട് നമ്മുടെ സാമ്പത്തിക സ്ഥിതിയ്ക്കിണങ്ങുന്ന വർക്ക് method തീരുമാനിക്കേണ്ടത് നാം തന്നെയാണ്. മുകളിൽ പരാമർശിച്ച മൂന്നു തരത്തിലുള്ള working method ൽ കുറഞ്ഞ ചെലവിൽ കാർപ്പെൻട്രി വർക്കുകൾ തീർക്കാൻ താല്പര്യമുള്ളവർക്ക് സ്വീകരിക്കാവുന്നത് മൂന്നാമത്തെ രീതിയാണ്. ഇനി അതല്ല, Fully wooden work രീതി സ്വീകരിച്ചാലും നമുക്ക് അതിന്റെ ആകെ ചെലവ് ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങൾ തേടാവുന്നതാണ്. വിലകൂടിയ ഇനം മരങ്ങൾ പണിക്കു പയോഗിക്കാതെ , ന്യായമായ വിലയ്ക്കു ലഭ്യമാക്കുന്ന മഹാഗണി, പലതരം വാകകൾ, പൂപ്പരുത്തി, വേങ്ങ , കരിന്തകര മുതലായ മരങ്ങൾ മുതലായ മരങ്ങളിൽ ഏതെങ്കിലും ഇന്റീരിയർ വർക്കിന് ഉപയോഗിക്കുക എന്നതാണ് അതിൽ പ്രധാനം. ഈ ഒരൊറ്റ സ്റ്റെപ്പിൽത്തന്നെ ബജറ്റ് നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങും. രണ്ടാമതായി പണിയുന്നതു മുൻപായി നമ്മുടെ മനസ്സിനിണങ്ങിയ ഒരു ഡിസൈൻ തീർച്ചപ്പെടുത്തണം എന്നുള്ളതാണ്. എന്നിട്ട് അതിനാവശ്യമായ മെറ്റീരിയൽ മാത്രം വാങ്ങുക; ഈ മാർഗ്ഗവും വളരെയധികം ഗുണം ചെയ്യും. മൂന്നാമത്തെ Tip വളരെ പ്രധാനപ്പെട്ടതാണ്. ഇടനിലക്കാരെ തീർത്തും ഒഴിവാക്കിക്കൊണ്ട് , നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന work നല്ലൊരു കാർ പ്പെന്ററെ നേരിട്ട് ചുമതലപ്പെടുത്തുക. സ്വന്തം പ്രൊഫഷനിൽ നല്ല റിസൾട്ടുണ്ടാക്കിയ ആളായിരിക്കണം എന്നു മാത്രം. അങ്ങനെയുള്ള ഒരു കാർപ്പെന്ററുടെ ഉപദേശനിർദ്ദേശങ്ങളോടെ കാര്യങ്ങൾ ഗ്രഹിച്ച് യുക്തമായ സമയം ചെലവഴിച്ച് വർക്കുകൾ ചെയ്യിക്കുന്ന പക്ഷം അനാവശ്യ ധനവിനിയോഗം കുറച്ച് നല്ല രീതിയിൽ carpentry work കൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. Ok guys... വീണ്ടും കാണാം By Saju T Madhavan


ഒരു വർക്കിനെ സംബന്ധിച്ചുള്ള reasonable ബജറ്റ് എന്നു പറയുന്നത് അതു ചെയ്യുന്ന വ്യക്തിയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നതുകൊണ്ട് നമ്മുടെ അവസ്ഥയ്ക്കിണങ്ങുന്ന work method തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

Share

If you have any wood work ...

Simply call our 24 hour emergecny number.

†91 9947624671 , †91 9446608178 +(91)7012028797